ഇതാ, ബംബർ ഭാഗ്യവാൻ ശരത്
കൊച്ചി : എല്ലാ അഭ്യൂഹങ്ങൾക്കും വിട, തിരുവോണം ബമ്പർ ഒന്നാം സമ്മാനം 25 കോടി രൂപ നേടിയ ഭാഗ്യശാലി ഇതാ, പേര് ശരത് എസ്. നായർ. ആലപ്പുഴ തുറവൂർ സ്വദേശിയാണ് ബംബർ സമ്മാനം നേടിയ ശരത് എസ് നായർ. നെട്ടൂരിലെ പെയിന്റ് കടയിലെ ജീവനക്കാരനാണ് ശരത്. അങ്ങനെയാണ് ശരത് വൈറ്റിലയിലെ കടയിൽ നിന്ന് ടിക്കറ്റ് എടുത്തത്. ശരത് എടുത്ത
TH 577825 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. '
സമ്മാനാർഹമായ ടിക്കറ്റ് തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ഹാജരാക്കി. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് എടുത്തത് ഒരു സ്ത്രീയാണെന്ന് അടക്കമുള്ള പ്രചാരണങ്ങൾ സജീവമായിരുന്നു.
Post a Comment
0 Comments