റാണിപുരം മലനിരകൾ തേടി സഞ്ചാരികൾ
കാസർകോട് : നിറഞ്ഞ പച്ചപ്പിൽ സൗന്ദര്യം തൂകി നിൽക്കുന്ന റാണിപുരം മലനിര. കാസർക്കോട് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലയാണ് റാണിപുരം. വർഷകാലത്തിനു ശ
ഷം പച്ചപ്പ് നിറഞ്ഞ റാണിപുരത്തെ കാണാനും അറിയാനും നൂറുകണക്കിനു സഞ്ചാരികളാണ് നിത്യേന എത്തുന്നത്.
വിശാലമായ പുൽമേടും കോടമഞ്ഞും ശീതക്കാറ്റും ചാറ്റൽമഴയും നിറഞ്ഞ റാണിപുരത്തെ
കേരളത്തിന്റെ ഊട്ടി എന്നും വിശേഷിപ്പിക്കുന്നു.
ഒളിഞ്ഞും തെളിഞ്ഞും മനോഹരകാഴ്ചകൾ നിറഞ്ഞിരിക്കുന്ന സഞ്ചാരികളുടെ ഇഷ്ട ഭൂമി
തലക്കാവേരി വന്യജീവി സങ്കേതത്തോട് ചേർന്നു കിടക്കുന്നു.
മലയാളികൾക്കു പുറമേ കർണാടകയിൽ നിന്നുള്ള നിരവധി യാത്രക്കാരും ഇവിടെ പതിവായി എത്തുന്നു.
കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയില്‍ പനത്തടിയില്‍നിന്നും പാണത്തൂരില്‍നിന്നും റാണിപുരത്ത് എത്താം. പനത്തടിയില്‍നിന്ന് 10 കിലോ മീറ്ററാണ് ദൂരം. കാഞ്ഞങ്ങാട്ടുനിന്ന് രാവിലെ എട്ടുമണിക്കും ഉച്ചകഴിഞ്ഞ് 2.40-നും കെഎസ്ആര്‍ടിസി സര്‍വീസുണ്ട്.
രാവിലെ 8 മുതല്‍ വൈകിട്ട് 3 വരെയാണ് പ്രവേശന സമയം. വൈകിട്ട് 5.30ന് മുൻപ് തിരിച്ച് ഇറങ്ങണം. പ്ലാസ്റ്റിക് കുപ്പിയടക്കമുള്ളവയ്ക്ക് നിയന്ത്രണമുണ്ട്. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. വനം വകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തനം.
റാണിപുരത്തേക്കു സഞ്ചാരികളുടെ എണ്ണം വർധിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തിരിച്ചടിയാകുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍