ലോഡ്ജിലെ കൊലപാതകം: പ്രതി പിടിയിൽ
തിരുവനന്തപുരം : ആറ്റിങ്ങല്‍ മൂന്നു മുക്കിലെ ഗ്രീന്‍ലൈന്‍ ലോഡ്ജില്‍ വടകര സ്വദേശിനി അസ്മിന (40) കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന ജോബി ജോര്‍ജിനെ ആറ്റിങ്ങല്‍ പൊലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് ജോബിയെ കണ്ടെത്തിയതെന്ന് ആറ്റിങ്ങല്‍ എസ്എച്ച്ഒ അജയന്‍ പറഞ്ഞു. അസ്മിനയുടെ ശരീരത്തിൽ നിറയെ കുത്തേറ്റിരുന്നു. രക്തം വാർന്നാണ് മരിച്ചത്.

Post a Comment
0 Comments