സിപിഎൽ സീസൺ 2: ഫാൽക്കൺ എഫ്സി ജേതാക്കൾ
നരിക്കുനി : ചെങ്ങോട്ടുപൊയിൽ പ്രീമിയർ ലീഗ് (സിപിഎൽ) സീസൺ 2വിൽ ഫാൽക്കൺ എഫ്സി ജേതാക്കൾ. എൻ.സി.അഹമ്മദ് ഹാജി മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കും എം.എസ് ബേക്കറി റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി മേലേപ്പാട്ട് ടർഫിൽ നടത്തിയ മത്സരത്തിൽ ആറ് ടീമുകൾ പങ്കെടുത്തു. പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശകരമായ.
ഫൈനൽ മത്സരത്തിൽ ഫാൽക്കൺ എഫ്സി
ഡെയർ വോൾഫ്സ് എഫ്സിയെ പരാജയപ്പെടുത്തി കപ്പ് ഉയർത്തി.
അറേബ്യൻ എഫ്സി, വെറൈറ്റി എഫ്സി, ബാർസ എഫ്സി, റെബൽ എഫ്സി എന്നീ ടീമുകളും മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു.

Post a Comment
0 Comments