ചുഴലിക്കാറ്റ്: ഫിലിപ്പീൻസിൽ മരണം 60 പിന്നിട്ടു
മനില : മധ്യ ഫിലിപ്പീൻസിൽ കൽമേഗി ചുഴലിക്കാറ്റിൽ 66 പേർ മരിച്ചു. നിരവധി ആളുകൾ വീടുകൾ വിട്ട് പലായനം ചെയ്തു. ഈ വർഷം ഫിലിപ്പീൻസിൽ വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് കൽമേഗി. കൂടുതൽ ആളുകൾ മരിച്ച സെബു ദ്വീപിലെ മുഴുവൻ പട്ടണങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. അതിനിടെ, വടക്കൻ മിൻഡാനാവോ ദ്വീപിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിന്യസിച്ച ഒരു സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ആറ് ജീവനക്കാർ മരിച്ചു.

Post a Comment
0 Comments