ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട നിലയിൽ
അങ്കമാലി : കറുകുറ്റിയില്‍ അമ്മൂമ്മയോടൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ. ചെല്ലാനം ആറാട്ടുപുഴ കടവില്‍ ആന്റണിയുടെയും റൂത്തിന്റേയും മകള്‍ ഡെല്‍ന മരിയ സാറയാണ് കൊലപ്പെട്ടത്.
പിന്നാലെ കുഞ്ഞിന്റെ അമ്മൂമ്മ റോസി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അവശനിലയിലായ വയോധികയെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും യുവതിയുടെ കറുകുറ്റിയിലെ വീട്ടിലാണ് താമസിക്കുന്നത്. ബുധനാഴ്ച രാവിലെ കുഞ്ഞിനെ കുളിപ്പിച്ച് അമ്മൂമ്മയോടൊപ്പം ഉറക്കാന്‍ കിടത്തിയതായിരുന്നു.
ഏറെ സമയം കഴിഞ്ഞിട്ടും
കുഞ്ഞ് ഉണരാത്തതിനാല്‍ ബന്ധുക്കള്‍ കുഞ്ഞിനെ കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം കഴുത്ത് മുറിഞ്ഞ് ചോര വാര്‍ന്ന് മരണം സംഭവിച്ചതടക്കമുള്ള ചോദ്യങ്ങളില്‍ വീട്ടുകാര്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നുകയായിരുന്നു. പിന്നാലെ അങ്കമാലി പൊലീസ് വീട്ടിലെത്തി അന്വേഷണം തുടങ്ങി.

Post a Comment
0 Comments