ഓടുന്ന ട്രെയിനിൽ നിന്നു യുവതിയെ പുറത്തേക്ക് തള്ളിയിട്ടു

തിരുവനന്തപുരം : കേരള എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നും യുവതിയെ പുറത്തേക്ക് തള്ളിയിട്ടു. തിരുവനന്തപുരം സ്വദേശി പനച്ചമൂട് സുരേഷ് (43) ആണ് പ്രതി. ട്രെയിനിലുള്ള യാത്രക്കാർ പ്രതിയെ പിടികൂടി റെയിൽവേ പോലീസിന് കൈമാറി. ഇയാള്‍ മദ്യലഹരിയിൽ ആയിരുന്നു.  ജനറൽ കംപാർട്ട്മെന്റിലാണ് അതിക്രമം നടന്നത്. ഗുരുതരമായി പരുക്കേറ്റ
യുവതിയെ മെഡിക്കൽ കോളജ്
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആന്തരിക രക്തസ്രാവമുണ്ടെന്ന്
ഡോക്ടർമാർ പറഞ്ഞു.
ട്രെയിനിനു പിറകിലുള്ള ജനറൽ
കമ്പാർട്ട്മെന്റിലാണ് സംഭവം.
അയന്തി മേൽപാലത്തിന്
സമീപമാണ് പെൺകുട്ടി
വീണത്. ട്രാക്കിലേക്ക് വീണ  യുവതിയുടെ നില അധിവ ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ യുവതിക്കൊപ്പം ഉണ്ടായിരുന്ന സഹയാത്രികയും അതിക്രമത്തിനു എങ്കിലും ഇവർ ട്രെയിനിൽ തന്നെയാണ് വീണത്. 

Post a Comment

0 Comments