മനോജ് ബാലുശ്ശേരി അന്തരിച്ചു
ബാലുശ്ശേരി : പ്രമുഖ നാടക കലാകാരൻ കോക്കല്ലൂർ തുരുത്യാട് കുനിയിൽ മനോജ് ബാലുശ്ശേരി (58) അന്തരിച്ചു നാടക നടനും സംവിധായകനും ആയിരുന്നു സിനിമകളിൽ പ്രൊഡക്‌ഷൻ കൺട്രോളറായും പ്രവർത്തിച്ചു. പരേതനായ ഗോപാലൻ്റെയും സുലോചനയുടെയും മകനാണ്. ഭാര്യ ഷൈലജ മക്കൾ ആദിത്യ ശങ്കർ, ദേവനന്ദ സഹോദരി: റീന.
>>അരങ്ങൊഴിഞ്ഞത് നാടകത്തെ ജീവനോളം സ്നേഹിച്ച കലാകാരൻ
എണ്ണിയാൽ ഒടുങ്ങാത്ത വേദികളിൽ നിറഞ്ഞ് ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ നാടക കലാകാരൻ മനോജ് ബാലുശ്ശേരിക്ക് നാടിന്റെ യാത്രാമൊഴി. സ്കൂൾ പഠനകാലം മുതൽ നാടകങ്ങളിൽ സജീവമായിരുന്നു പിന്നീട് വേലായുധൻ കോക്കല്ലൂർ, പരീദ് കോക്കല്ലൂർ, പി.പി സത്യൻ എന്നിവരുടെ നാടകങ്ങളിലൂടെ മുഴുവൻ സമയ നാടക കലാകാരനായി മാറി മൂവരും സംവിധാനം ചെയ്‌ത ക്ളാസിക് നാടകങ്ങൾ, സാമൂഹിക നാടകങ്ങൾ. പുരാണ നാടകങ്ങൾ എന്നിവയിലൂടെ മനോജ് ബാലുശ്ശേരിയെന്ന പേര് പ്രേക്ഷകർക്ക് പരിചിതമായി അഭിനയത്തിലും സംവിധാനത്തിലും അപാരമായ മികവ് പുലർത്തിയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സ്പേസ് ഡ്രാമ മംഗൾയാൻ ഷോ ഒരുക്കിയത് ഇദ്ദേഹമായിരുന്നു സുരേന്ദ്രൻ പുന്നശ്ശേരി രചിച്ച് ബാലുശ്ശേരി ജിഎച്ച്എസ്എസ് നിർമിച്ച നാടകം വലിയ പ്രശംസ നേടിയിരുന്നു. ശാസ്ത്ര പ്രമേയത്തെ കൃത്യമായി അവതരിപ്പിക്കുന്നതിൽ മനോജ് വലിയ വിജയം കൈവരിച്ചു. പിന്നീടാണ് ഇന്ത്യയിലെ ആദ്യ സ്പേസ് ഡ്രാമയാണിതെന്ന് മനോജ് ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ തിരിച്ചറിഞ്ഞത് മനോജ് ഒരുക്കിയ കലാലയ ക്യാംപുകളിലൂടെ ഒട്ടേറെ വിദ്യാർഥികൾ പ്രതിഭ തെളിയിച്ചിരുന്നു. സ്‌കൂൾ കലോത്സവങ്ങൾക്കായി തുടർച്ചയായി നാടകം ഒരുക്കിയിരുന്നു സിനിമകളിൽ വേഷങ്ങൾ ചെയ്‌തതിനൊപ്പം പ്രൊഡക്‌ഷൻ എക്‌സിക്യൂട്ടീവായും കൺട്രോളറായും പ്രവർത്തിച്ചിരുന്നു കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു ഈ കലാകാരന് സഹായം എത്തിക്കാൻ കോക്കല്ലൂർ, തുരുത്യാട് മേഖലകൾ കേന്ദ്രീകരിച്ച് വിപുലമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പരമാവധി ചികിത്സകൾ ലഭ്യമാക്കിയെങ്കിലും അടുത്ത കാലത്തായി രോഗം കൂടുതൽ ഗുരുതരാവസ്ഥയിലേക്കു മാറി. എസ്.എഫ്.ഐ. ഡിവൈഎഫ്ഐ ഭാരവാഹി ആയിരുന്ന മനോജ് സിപിഎം ബ്രാഞ്ച്) അംഗമായിരുന്നു നാടകത്തിലെ സഹപ്രവർത്തകരും നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ ഒട്ടേറെ ആളുകൾ അന്തിമോപചാരം ആർപ്പിച്ചു.

Post a Comment
0 Comments