തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷ പദവി: എയ്ഡഡ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പൂർണ ശമ്പളത്തിനു അർഹതയില്ല

കൊച്ചി : തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവിയിൽ നിന്നും പ്രതിഫലം ലഭിക്കുമ്പോൾ എയ്ഡഡ് സ്കൂൾ അധ്യാപിക എന്ന നിലയിൽ പൂർണ്ണ ശമ്പളം കൈപ്പറ്റാൻ ആകില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മടവൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റും
നരിക്കുനി എഎംഎൽപി സ്കൂൾ പ്രധാന അധ്യാപികയും  ആയിരുന്ന വി. ഖദീജയ്ക്ക് ഇരട്ട പ്രതിഫലം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് സുപ്രധാന ഉത്തരവ് നൽകിയത്.
2010 നവംബർ എട്ടുമുതൽ 2012 നവംബർ 21വരെ ഖദീജ, മടവൂർ ഗ്രാമ പഞ്ചായത്ത്  പ്രസിഡൻറായി ചുമതല വഹിച്ചിരുന്നു. സ്കൂളിൽനിന്ന് അവധിയെടുത്താണ് ഈ ചുമതല വഹിച്ചത്. ഓണറേറിയത്തിനൊപ്പം അധ്യാപിക എന്ന നിലയിലുള്ള ശമ്പളവും അവർ കൈപ്പറ്റി. എന്നാൽ, തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷപദവി വഹിക്കുന്നവർക്ക് പൂർണശമ്പളം ലഭിക്കില്ലെന്ന് വ്യക്തമാക്കി 2008 മാർച്ച് 15-ന് ഉത്തരവുള്ളത് സർക്കാർ ചൂണ്ടിക്കാട്ടി. ഇതിനെ ഖദീജ ചോദ്യംചെയ്യുകയും സിംഗിൾബെഞ്ച് അനുകൂലമായി ഉത്തരവിടുകയും ചെയ്തു. ഇതിനെതിരേയുള്ള സർക്കാർ അപ്പീലാണ് ഡിവിഷൻ ബെഞ്ച് അംഗീകരിച്ചത്.

Post a Comment

0 Comments