തിരുവനന്തപുരം മെഡിക്കൽ കോജിനെതിരെ ഗുരുത ആരോപണം
തിരുവനന്തപുരം : നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവർ എന്നെ തിരിഞ്ഞുനോക്കിയില്ല കൈക്കൂലിയുടെ കേന്ദ്രമാണിത്... എമർജൻസി ആൻജിഗ്രാം ചെയ്യാൻ വെള്ളിയാഴ്ച ഇവിടെ എത്തിയതാണ്. 5 ദിവസമായിട്ടും തിരിഞ്ഞു നോക്കിയില്ല...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞ് രോഗി. നെഞ്ചുവേദനയെ തുടർന്ന് ചവറയിലെ ഒരു പ്രാഥമിക ആശുപത്രിയില്‍ ആയിരുന്നു വേണു ആദ്യം ചികിത്സ തേടിയത്. പിന്നാലെ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. അടിയന്തരമായി ആൻജിയോഗ്രാം ചെയ്യണമെന്നായിരുന്നു ജില്ലാ ആശുപത്രിയിൽ നിന്ന് അറിയിച്ചത്. തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രിയായിരുന്നു വേണു മരിക്കുന്നത്.
പരിശോധിക്കാൻ വന്ന ഡോക്ടറോട് എപ്പോൾ ശസ്ത്രക്രിയ നടത്തുമെന്ന് ചോദിച്ചിരുന്നു. അവർക്ക് ഇതേപ്പറ്റി യാതൊരു ധാരണയും ഇല്ല കൈക്കൂലിക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല.. സാധാരണക്കാരുടെ ആശ്രയമാകേണ്ടതാണ് മെഡിക്കൽ കോളേജുകൾ. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് രോഗികളുടെ ശാപംപേറുന്ന പറുദീസയാണ്. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് താൻ നേരിട്ട ദുരനുഭവം സുഹൃത്തിന് ശബ്ദ സന്ദേശമായി അയച്ചു നൽകിയത്.

Post a Comment
0 Comments