രാജ്യ തലസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ
ന്യൂഡൽഹി : സ്ഫോടനത്തെ തുടർന്ന് തലസ്ഥാന നഗരിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
സുരക്ഷാ കാരണങ്ങളാൽ ലാൽകില മെട്രോ സ്റ്റേഷൻ അടച്ചിടുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. മറ്റെല്ലാ സ്റ്റേഷനുകള്‍ സാധാരണപോലെ പ്രവർത്തിക്കും.
ഡല്‍ഹി ചെങ്കോട്ടയിൽ ഇന്ന് മുതല്‍ മൂന്ന് ദിവസം സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടാവില്ല. സംഭവസ്ഥലത്തെ പൊലീസ് അന്വേഷണം മുന്‍നിര്‍ത്തിയാണ് നടപടി.

Post a Comment
0 Comments