അച്ചടി മാധ്യമങ്ങളിലെ പരസ്യനിരക്ക് കേന്ദ്രസർക്കാർ വർധിപ്പിച്ചു
ന്യൂഡൽഹി : അച്ചടി മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളുടെ നിരക്ക് 26 ശതമാനം വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒരു ലക്ഷം കോപ്പി വരെ അച്ചടിക്കുന്ന പത്രമാധ്യമങ്ങളിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യങ്ങള്‍ക്കുള്ള നിരക്ക് ചതുരശ്ര സെന്‍റിമീറ്ററിന് 47 രൂപ 40 പൈസയില്‍ നിന്നും 59 രൂപ 68 പൈസയായാണ് വര്‍ദ്ധിപ്പിച്ചത്. 9-മത് നിരക്ക് പുനര്‍നിര്‍ണയ സമിതി ശുപാര്‍ശ പ്രകാരമാണ് നടപടി. സര്‍ക്കാര്‍ പരസ്യങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് അച്ചടി മാധ്യമങ്ങള്‍ക്ക് സാമ്പത്തികമായി ഏറെ ഗുണം ചെയ്യും.

Post a Comment
0 Comments