നവജാതശിശു കിണറ്റിൽ വീണ് മരിച്ചു

കണ്ണൂർ :  മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. കണ്ണൂർ കുറുമാത്തൂർ സ്വദേശി ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ അലനാണ് മരിച്ചത്.  കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതായി അമ്മ പറഞ്ഞു. കുഞ്ഞിനെ കുളിപ്പിക്കാൻ വേണ്ടി കിണറ്റിൻകരയിലേക്ക് പോയതായിരുന്നു. കുഞ്ഞ് കിണറ്റിൽ വീണതറിഞ്ഞ് ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. 

Post a Comment

0 Comments