പി.കെ.ശ്രീമതി ട്രെയിനിൽ കവർച്ചയ്ക്കിരയായി
കൊൽക്കത്ത : ട്രെയിൻ യാത്രയ്ക്കിടെ സിപിഎം നേതാവ് പി.കെ.ശ്രീമതി കവർച്ചയ്ക്ക് ഇരയായി. കൊൽക്കത്തയിൽ നിന്നും ബിഹാറിലേക്കു പോവുകയായിരുന്നു പി.കെ. ശ്രീമതി.
ബാഗിൽ ഉണ്ടായിരുന്ന 40,000 രൂപയും ആഭരണങ്ങളും ഫോണും നഷ്ടപ്പെട്ടു. ട്രെയിനിൽ ഒരു സുരക്ഷിതത്വവുമില്ലായിരുന്നു, ഗാർഡിനോട് പരാതി പറഞ്ഞപ്പോൾ ലാഘവത്തോടെയാണ് പെരുമാറിയതെന്ന് പി.കെ.ശ്രീമതി പറഞ്ഞു. ബിഹാറിലെ
സമസ്തിപൂരിൽ മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോവുകയായിരുന്നു.

Post a Comment
0 Comments