Responsive Ad

മാനവികതയുടെ വിശാലലോകം തീർക്കുന്നവരാണ് യുവ തലമുറ: ഡോ.ടി.രവീന്ദ്രൻ


കോഴിക്കോട് : മനസ്സ് നന്നാവട്ടെ എന്ന ഗീതത്തിലൂടെ തന്നെ വിദ്യാർത്ഥികളിൽ മാനവികതയുടെ വിശാല ലോകം തീർക്കാൻ നാഷണൽ സർവീസ് സ്കീമിന് സാധിക്കുന്നുണ്ടെന്ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ ടി രവീന്ദ്രൻ അഭിപ്രായപ്പെട്ടു. 
സർവകലാശാലയ്ക്ക് കീഴിലെ നാഷണൽ സർവീസ് സ്കീം സപ്‌ത ദിന ക്യാമ്പുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് സർവകലാശാലാതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഫാറൂഖ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്ത്വത്തിൽ പാലങ്ങാട് എം ഇ എസ് സെൻട്രൽ സ്‌കൂളിൽ വെച്ച്  നടക്കുന്ന സപ്‌തദിന ക്യാമ്പിലായിരുന്നു സർവ്വകലാശാല തല ഉദ്ഘാടനം. ഫാറൂഖ് കോളേജ് എൻ എസ് എസ് കോഡിനേറ്റർ ഡോ മൻസൂറലി സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിവേഴ്സിറ്റി എൻ എസ് എസ് കോർഡിനേറ്റർ ഡോ വി വിജയകുമാർ അധ്യക്ഷതയും  സർവകലാശാല സിൻ്റിക്കേറ്റ് മെമ്പർ ഡോ ടി മുഹമ്മദ് സലിം മുഖ്യ പ്രഭാഷണവും നടത്തി. സെനറ്റ് മെമ്പർ ഡോ എ ടി അബ്ദുൽ ജബ്ബാർ, ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ കെ എ അയിഷ സ്വപ്ന, വൈസ് പ്രിൻസിപ്പൽ ഡോ അബ്ദുൽ ജബ്ബാർ, എം ഇ എസ് സംസ്ഥാന ട്രഷറർ സി ടി സക്കീർ ഹുസൈൻ, എം ഇ എസ് സെൻട്രൽ സ്കൂൾ അക്കാഡമിക്ക് ഡയറക്ടർ പ്രൊഫ ടി സൈയ്ദ്, വാർഡ് മെമ്പർമാരായ ജൗഹർ പൂമംഗലം, അപർണ്ണ, നാസർ വി കെ  എന്നിവർ ആശംസയും എൻ എസ് എസ് ഫാറൂഖ് കോളേജ് പ്രോഗ്രാം ഓഫീസർ ഡോ വാഹിദ ബിഗം നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍