സൂക്ഷിക്കുക; വാഹനങ്ങളുമായി ബന്ധപ്പെട്ട് പുതിയ തട്ടിപ്പ്
തിരുവനന്തപുരം : വാഹന ഉടമകളെയും ഡ്രൈവർമാരെയും ലക്ഷ്യമിട്ട് തട്ടിപ്പ് വീണ്ടും പുതിയ രീതിയിൽ. വാഹനത്തിന് പിഴ ഈടാക്കിയിട്ടുണ്ട് എന്ന് എസ്എംഎസ് അയയ്ക്കുന്നതാണ് ആദ്യപടി. എസ്എംഎസിൽ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ക്രെഡിറ്റ് കാർഡിലൂടെ മാത്രം പണം അടയ്ക്കുന്നതിനുള്ള സൈറ്റിൽ പ്രവേശിക്കുന്നു. തുടർന്ന് കാർഡ് നമ്പർ, സിവിവി തുടങ്ങിയവ
ടൈപ്പ് ചെയ്താൽ കാർഡിലെ തുക മുഴുവൻ നഷ്ടപ്പെടും. ഒട്ടേറെ ആളുകൾ ഈ പുതിയ തട്ടിപ്പിന് ഇരയായതായി വിവരമുണ്ട്.
പൊതുജനങ്ങൾ ഒരു കാരണവശാലും ഇത്തരം സന്ദേശങ്ങളിലൂടെ പണം അടയ്ക്കാൻ ശ്രമിക്കുകയോ തങ്ങളുടെ കാർഡ് ഡീറ്റെയിൽസ് കൈമാറുകയോ ചെയ്യരുതെന്ന് പൊലീസ് അറിയിച്ചു.
ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെട്ടോ https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബർ പോലീസിനെ വിവരം അറിയിക്കാവുന്നതാണ്.

Post a Comment
0 Comments