നന്മണ്ടയിൽ തരംഗമായി സ്‌ഥാനാർഥികളിലെ കുഞ്ഞനുജത്തി

നന്മണ്ട : സ്ഥാനാർഥികളിലെ കൊച്ചനിയത്തി പ്രചാരണത്തിലൂടെ വോട്ടർമാർക്കിടയിൽ തരംഗമായി. പഠനത്തിനും പിഎസ്‌സി പരീക്ഷാ പരിശീലനത്തിനും അവധി നൽകിയാണ് നന്മണ്ട ഒന്നാം വാർഡിലെ യുഡിഎഫ് സ്‌ഥാനാർഥി റിള ജാസിർ (22) തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നേറിയത്. ബിഎ അറബിക് പഠനം പൂർത്തിയാക്കിയ ശേഷം പിഎസ്‌സി പരീക്ഷാ പരിശീലനം നടത്തി വരികയാണ് റിള. പയ്യോളി സ്വദേശിയായ റിള കൊളത്തൂരിൻ്റെ മരുമകളാണ്. ഭർത്താവ് കൊളത്തൂർ പയറ്റാട്ട് ജാസിർ സിവിൽ പൊലീസ് ഓഫിസറാണ്. മുതിർന്ന പ്രവർത്തകർക്കൊപ്പം യുവാക്കളെയും യുവതികളെയും അണിനിരത്തിയാണ് റിള ജാസിറിൻ്റെ പ്രചാരണം പുരോഗമിച്ചത്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത് ഉൾപ്പെടെയുള്ളവർ വാർഡിൽ പര്യടനം നടത്തി.

Post a Comment

0 Comments