സിപിഎം ആയുധം താഴെ ഇടണം: പ്രതിപക്ഷ നേതാവ്

പെരിന്തൽമണ്ണ ലീഗ് ഓഫീസ് ആക്രമണത്തിൽ അറസ്റ്റിലായവർ

കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ വൻ തിരിച്ചടിക്ക് പ്രതികാരമെന്നോണം സിപിഎം നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. സിപിഎം അണികൾ ആയുധം താഴെ വയ്ക്കണം.
പെരിന്തൽമണ്ണ ലീഗ് ഓഫീസ് ആക്രമണ കേസിൽ 5 സിപിഎം പ്രവർത്തകർ അറസ്റ്റിലായി. 
പെരിന്തൽമണ്ണ നഗരസഭയിൽ യു.ഡി.എഫ് വിജയാഘോഷ പരിപാടികൾ സമാപിച്ചതിന് പിന്നാലെ മുസ്ലിം ലീഗ് ഓഫീസിന് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കക്കൂത്ത് സ്വദേശി ചേരിയിൽ ഹസ്സൈനാർ (49), പാതായ്ക്കര സ്വദേശി ചെന്താരത്തിൽ മനോജ് (48), കുന്നപ്പള്ളി മാമ്പ്രപ്പടി സ്വദേശി മനക്കാട്ടൂത്ത് മുഹമ്മദ് റോഷൻ (25), കക്കൂത്ത് സ്വദേശി കണ്ണന്തോടി ജിഷാദ് അലി (20), മണ്ണാർമല സ്വദേശി താമരത്ത് സുൽഫിക്കർ (43) 
എന്നിവരാണ് പിടിയിലായത്
സംഭവത്തിൽ 14 പേർക്കെതിരെയാണ് കേസെടുത്തത്.  

Post a Comment

0 Comments