യുവതിക്ക് മർദനം: എസ്എച്ച്ഒക്ക് സസ്പെൻഷൻ
തിരുവനന്തപുരം : കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയ ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തിൽ ഇൻസ്പെക്ടർ പ്രതാപചന്ദ്രനെ സസ്‌പെൻഡ് ചെയ്തു. എഡിജിപിയുടെ നിർദേശപ്രകാരം ദക്ഷിണ മേഖലാ ഐജി ശ്യാം സുന്ദറാണ് സസ്‌പെൻഡ് ചെയ്തത്. ദൃശ്യങ്ങൾ പുറത്തുവന്ന്
മണിക്കൂറുകൾക്കകമാണ് നടപടി. 2024 ജൂണ്‍ 20നായിരുന്നു സംഭവം നടന്നത്. ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സ്റ്റേഷനിൽ എത്തിയ ഗർഭിണിയായ ഷൈമോൾ എന്ന യുവതിയെയാണ് സിഐ പ്രതാപചന്ദ്രൻ മർദിച്ചത്.
ഇതിനിടെ സംഭവത്തിൽ ന്യായീകരണവുമായി മർദിച്ച സിഐ പ്രതാപചന്ദ്രൻ രംഗത്തെത്തിയിരുന്നു. കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും വനിതാ ഉദ്യോഗസ്ഥരെയടക്കം യുവതി കയ്യേറ്റം ചെയ്തുവെന്നുമായിരുന്നു പ്രതാപചന്ദ്രന്റെ വാദം.

Post a Comment
0 Comments