ഇസ്രയേലിൻ്റെ ദേശീയ പക്ഷി കണ്ണൂരിൽ

കണ്ണൂർ : ഇസ്രായേലിന്റെ ദേശീയ പക്ഷി കണ്ണൂരിൽ. ഇസ്രായേലിന്റെ ദേശീയ പക്ഷിയായ യുറേഷ്യൻ ഹുപ്പോ എന്ന പക്ഷിയെയാണ് ഇവിടെ കണ്ടത്. അഴീക്കോട് ചാലിൽ ബീച്ചിനു സമീപമാണ് ഈ പക്ഷിയെ കണ്ടത്. 
ഇപ്പോൾ മൈഗ്രേഷന്റെ സമയമായതിനാലാണ് ഇവ കേരളത്തിൽ ഉൾപ്പെടെ എത്തുന്നത്. ഉപ്പൂപ്പൻ (Uresian Hoopoe)എന്ന പേരിലറിയപ്പെടുന്ന ഈ പക്ഷി നമ്മുടെ നാട്ടിൽ ദേശാടന കാലത്ത് സാധാരണമാണെന്ന് ഗവേഷകർ. ഇപ്പോൾ അത് വാർത്തയായതോടെയാണ് ഹുപ്പോ ശ്രദ്ധാകേന്ദ്രമായതെന്നും 
കേരളത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ സ്ഥിരമായി കാണുന്നതാണെന്നും പക്ഷി നിരീക്ഷകർ പറയുന്നു.

Post a Comment

0 Comments