കോൺഗ്രസ് എംഎൽസി ബിജെപിയിൽ

മുംബൈ :  രാഹുൽ ഗാന്ധിയുടെ അടുത്ത വിശ്വസ്തനും യൂത്ത് കോൺഗ്രസ് മുൻ ദേശീയ പ്രസിഡന്റുമായ പരേതനായ രാജീവ് സതവിന്റെ ഭാര്യയും മഹാരാഷ്ട്ര കോൺഗ്രസ് എംഎൽസിയുമായ പ്രജ്ഞാ സതവ് ബിജെപിയിൽ ചേർന്നു.  ഹിംഗോളി ജില്ലയുടെ വികസനത്തിനായി എന്റെ ഭർത്താവ് രാജീവ് ചില പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട് ആ പദ്ധതികൾ നിറവേറ്റാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രജ്ഞാ സതവ് പറഞ്ഞു. എംഎൽസിയുടെ ബിജെപി പ്രവേശനം കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു.

Post a Comment

0 Comments