ഇൻസ്പെക്ടർ യുവതിയുടെ കരണത്തടിക്കുന്ന വിഡിയോ പുറത്ത്

കൊച്ചി : അന്യായമായി പൊലീസ് കസ്‌റ്റഡിയിൽ എടുത്ത ഭർത്താവിനെ തിരക്കി കൈക്കുഞ്ഞുമായി സ്‌റ്റേഷനിൽ എത്തിയ യുവതി ഇൻസ്പെക്‌ടറുടെ ക്രൂര മർദനത്തിനു ഇരയായി. കൊച്ചി സ്വദേശിനി എൻ.ജെ.ഷൈമോളാണ് അതിക്രമത്തിനു ഇരയായത്. 2024 ജൂൺ 20 ന് കൊച്ചി നോർത്ത് പൊലീസ് സ്‌റ്റേഷനിൽ ഉണ്ടായ ക്രൂര മർദനത്തിൻ്റെ ദൃശ്യം ഇപ്പോഴാണ് പുറത്തു വന്നത്. ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ യുവതിയുടെ മുഖത്ത് അടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് കോടതി ഉത്തരവിലൂടെ യുവതിക്ക് ലഭിച്ചത്. യുവിതിയുടെ ഭർത്താവിനെ കസ്‌റ്റഡിയിയൽ എടുത്തതിനെ തുടർന്നാണ് യുവതി സ്‌റ്റേഷനിൽ എത്തിയിരുന്നു. പൊതു സ്‌ഥലത്ത് വച്ച് പൊലീസ് രണ്ടു പേരെ മർദിക്കുന്നത് വീഡിയോയിൽ പകർത്തിയതിനാണു യുവതിയുടെ ഭർത്താവിനെ കസ്‌റ്റഡിയിൽ എടുത്തത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിന് സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസുകാർ ഭർത്താവിനെ മർദ്ദിക്കുന്നതാണ് യുവതി കണ്ടത്. ഇതിനെതിരെ പ്രതികരിക്കുന്നതിനിടയിൽ എസ്എച്ച്‌ഒ യുവതിയുടെ കരണത്ത് അടിക്കുകയായിരുന്നു. ഒരു വർഷം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് യുവതിക്ക് ദൃശ്യങ്ങൾ ലഭിച്ചത്. യുവതിയെ മർദ്ദിച്ചതിനു ശേഷം ഒട്ടേറെ കള്ള കേസുകളും ചുമത്തിയിരുന്നു. ദൃശ്യങ്ങൾ പുറത്തു വന്നതോടെ വലിയ വിമർശനമാണ് പൊലീസിനു നേരെ ഉയരുന്നത്. എസ്എച്ച്‌ഒ പ്രതാപചന്ദ്രനെ സർവീസിൽ നിന്നു പിരിച്ചുവിടണമെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആവശ്യപ്പെട്ടു.

Post a Comment

0 Comments