റോഡരികിലെ ഓപ്പറേഷനുകൾ തുടരണം: ഡോ. സുൽഫി നൂഹു
ശ്രദ്ധേയമായ കുറിപ്പുമായി ഡോ. സുൽഫി നൂഹു
റോഡരികിൽ എയർവെയ് ശസ്ത്രക്രിയ ചെയ്യപ്പെടുകയും പിന്നീട് രോഗി മരിക്കുകയും ചെയ്തപ്പോൾ കണ്ട ചില സമൂഹമാധ്യമ കമൻറുകൾ ധാർമിക രോഷത്തെ പുകച്ച പുറത്തു ചാടിക്കുന്നു.
ആദ്യം ഡോക്ടർമാരെ വാനോളം പുകഴ്ത്തുന്നു.
നിർഭാഗ്യവശാൽ രോഗി മരിച്ചു പോയപ്പോൾ റോഡരികിൽ രക്തം കുടിച്ചെന്ന് വരെ ചിലർ പറഞ്ഞു വെച്ചു കളഞ്ഞു
അതുകൊണ്ട് ചിലതൊക്കെ പറയാതെ വയ്യ !
മറ്റു പല ചികിത്സ മേഖലകളിലും മികച്ച നിലവാരം പുലർത്തുമ്പോഴും കേരളം ഇപ്പോഴും ട്രോമാ കെയറിൽ വളരെ പിന്നിലാണ്
അന്താരാഷ്ട്ര നിലവാരങ്ങളിലേക്ക് എത്തിച്ചേരണമെങ്കിൽ നാം ഇനിയും ബഹുദൂരം സഞ്ചരിക്കണം
കേരളത്തിലെ സർവ്വരും ബേസിക് ലൈഫ് സപ്പോർട്ട് അത്യാവശ്യമറിഞ്ഞിരിക്കണം സ്കൂൾ കുട്ടികൾ മുതൽ
കേരളത്തിലെ സർവ്വ ഡോക്ടർമാരും അഡ്വാൻസ് ട്രോമാകെയർ പ്രോട്ടോകോൾ കൃത്യമായി പഠിച്ചിരിക്കണം ഒരുപക്ഷേ രജിസ്ട്രേഷൻ സമയത്ത് അത് നിർബന്ധിതമാക്കുകയും വേണം.
ചില സന്ദർഭങ്ങളിൽ സെക്കന്റുകൾ കൊണ്ട് എടുക്കുന്ന തീരുമാനം ജീവനുകൾ രക്ഷിക്കും.
അത് റോഡരികിലാണെങ്കിലും ആശുപത്രിയിലാണെങ്കിലും.
അതുകൊണ്ടുതന്നെ ലഭ്യമായ സംവിധാനങ്ങൾ ഉപയോഗിച്ച് ശസ്ത്രക്രിയയോ മറ്റു പ്രക്രിയകളോ ചെയ്യുവാനുള്ള ആത്മധൈര്യം ഡോക്ടർമാർക്ക് നൽകണം
മറിച്ച് അത്തരം പ്രക്രിയകളിൽ കുറ്റം കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് ചവറ്റുകുട്ടയിൽ സ്ഥാനം കൊടുക്കണം.
കൊല്ലാൻ ശ്രമിച്ചു
പഠിക്കാൻ ശ്രമിച്ചു
എന്നൊക്കെ പറഞ്ഞു വരുന്നവരെ പണ്ടൊരു രാഷ്ട്രീയ നേതാവ് പറഞ്ഞതുപോലെ
മുക്കാലിയിൽ കെട്ടിത്തല്ലണന്നൊന്നും പറയാൻ ഞാനില്ല.
അറിവില്ലായ്മയാണ് കാരണം എന്നറിയാം
എങ്കിലും അറിയണം
ചില സന്ദർഭങ്ങളിലെ ചില പ്രക്രിയകൾ ആശുപത്രിയിൽ എത്തുന്നത് വരെ കാത്തിരിക്കാൻ കഴിയില്ല
അത് ഒരു പക്ഷേ ശ്വാസ തടസ്സം ഉണ്ടാക്കുന്ന കഴുത്തിന് മുകളിലുള്ള ഗുരുതരമായ അപകട മുറിവുകൾ തുടങ്ങി ഹൃദയസ്തംഭനം വരെയുള്ള പല കാര്യങ്ങളിലും ആ നിമിഷം ചിലതൊക്കെ അപ്പോൾ ചെയ്താൽ ചിലപ്പോൾ ജീവനുകൾ രക്ഷപ്പെട്ടേക്കാം
മറിച്ച് പലപ്പോഴും ജീവനുകൾ നഷ്ടപ്പെട്ടുപോയേക്കാം.
പക്ഷേ ആ റിസ്ക് എടുത്ത് ഒന്ന് ശ്രമിച്ചു നോക്കാനുള്ള മനോധൈര്യത്തെ കെടുത്തി കളയരുത്
ജീവനുകൾ പൊലിഞ്ഞുപോകും
അത്തരം പ്രവർത്തികളിൽ ജീവൻ നഷ്ടപ്പെട്ടു പോകുമ്പോൾ വൃത്തികെട്ട വാക്കുകൾ കൊണ്ട് പങ്കിലമാക്കുന്നവർക്ക് നല്ല നമസ്കാരം
അതുകൊണ്ടുതന്നെ
റോഡരികിലും ബസ് സ്റ്റോപ്പിലും റെയിൽവേ സ്റ്റേഷനിലും വിമാനത്തിലും
തുടരും
തുടരണം.
സുൽഫി നൂഹു

Post a Comment
0 Comments