വയനാട്ടിൽ കടുവ, മൂന്നാറിൽ കാട്ടാന; ജനവാസകേന്ദ്രങ്ങൾ ഭീതിയിൽ

കൽപ്പറ്റ : വയനാട്ടിൽ കടുവ ഇടുക്കിയിൽ കാട്ടാന, ജനങ്ങളെ ഭീതിയിലാക്കി വന്യജീവികൾ നാട്ടിൽ.
മൂന്നാറിലെ ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പ തുടരുകയാണ്. വയനാട് ചീക്കല്ലൂരിലെ ജനവാസ കേന്ദ്രത്തിലാണ് കടുവ ഭീതി ഉയർത്തുന്നത്.
മൂന്നാര്‍ കുറ്റിയാര്‍വാലിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് കാട്ടുകൊമ്പന്‍ കേടുപാടുകള്‍ വരുത്തി. മാട്ടുപ്പെട്ടി മേഖലയില്‍ ഇറങ്ങിയ പടയപ്പ വഴിയോരക്കടകള്‍ക്ക് നേരെ അതിക്രമം നടത്താനും മുതിര്‍ന്നു. പിന്നീട് വനംവകുപ്പുദ്യോഗസ്ഥരെത്തി കാട്ടുകൊമ്പനെ പ്രദേശത്ത് നിന്നും തുരത്തി. തോട്ടം മേഖലയില്‍ നിന്നും പിന്‍വാങ്ങാതെ ജനവാസമേഖലയിലൂടെ പടയപ്പ കഴിഞ്ഞ കുറച്ച് നാളുകളായി ചുറ്റിത്തിരിയുകയാണ്. 
വയനാട്ടിൽ ജനവാസ കേന്ദ്രത്തിലെത്തിയ കടുവയെ വെടി വെച്ച് പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

Post a Comment

0 Comments