ബോംബ് പൊട്ടി കൈപ്പത്തി തകർന്നു

കണ്ണൂർ : ബോംബ് പൊട്ടി സിപിഎം പ്രവര്‍ത്തകന് ഗുരുതര പരരുക്ക്, കൈപ്പത്തി തകർന്നു.
കണ്ണൂര്‍ പിണറായി വെണ്ടുട്ടായില്‍ ആണ് സ്‌ഫോടനം ഉണ്ടായത്. ബോംബ് നിര്‍മ്മാണത്തിനിടെ ആയിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ വിപിന്‍ രാജിന്റെ കൈപ്പത്തി തകര്‍ന്നു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സ്‌ഫോടനം. വിപിന്‍ രാജിന്റെ വീടിന് സമീപത്ത് വെച്ച് ബോംബ് നിര്‍മ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. പരുക്കേറ്റ വിപിനെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിപിന്‍ രാജ്.

Post a Comment

0 Comments