Responsive Ad

ട്രംപിൻ്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു


നാഗപട്ടണം : അമേരിക്ക തടവിലാക്കിയ വെനസ്വലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോക്കു വേണ്ടി തമിഴ്നാട്ടിലെ നാഗപട്ടണത്ത് ഒരു രക്തസാക്ഷി. വെനസ്വേലൻ പ്രസിഡൻ്റിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് 
ട്രംപിൻ്റെ കോലം കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി കല്യാണ സുന്ദരം (45) ആണ് മരിച്ചത്. കഴിഞ്ഞ പത്താം തീയതി നാഗപട്ടണം ജില്ലയിലെ  അകരഒരത്തൂരിലെ മാർക്കറ്റിന് സമീപമായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. പ്രതിഷേധം തുടങ്ങിയ ശേഷം കോലത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുമ്പോഴാണ് സിഐടിയു പ്രവർത്തകൻ കൂടിയായ കല്യാണസുന്ദരത്തിന്റെ ദേഹത്തേക്ക് തീ ആളിപടർന്നത്. 
ഗുരുതരമായി പൊള്ളലേറ്റ് ഇദ്ദേഹത്തെ  ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തഞ്ചാവൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ കല്യാണസുന്ദരം മരണത്തിന് കീഴടങ്ങി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍