Responsive Ad

ഇറാനെതിരെയുള്ള കടുത്ത നിലപാട് ട്രംപ് മാറ്റുന്നു?


വാഷിങ്ടൺ : ഇറാനെതിരെ ഇതുവരെ യുഎസ് പ്രസിഡൻ്റ് ഡെണാൾഡ് ട്രംപ് സ്വീകരിച്ച കടുത്ത നിലപാടുകൾ തിരുത്തുന്നതായി സൂചന.  പ്രസിഡൻ്റ് ട്രംപ് കടുപ്പിച്ച സ്വരം മയപ്പെടുത്തിയതായി ഏറ്റവും പുതിയ പ്രസ്താവന പ്രകാരം
നിരീക്ഷകർ വിലയിരുത്തുന്നു. 
ഇറാനെതിരെ മുഴക്കുന്ന നിരന്തര ഭീഷണിയുടെ സ്വരം മയപ്പെടുത്തിയാണ് ഏറ്റവും പുതിയ പ്രസ്താവനപ്പുറത്ത് വന്നിട്ടുള്ളത്. ആണവ കരാർ സംബന്ധിച്ച് ചർച്ചകൾ നടത്തുമെന്നും ഇറാനെതിരെ സൈനിക നടപടി ആവശ്യമായി വരില്ലെന്നു പ്രതീക്ഷിക്കുന്നതായും ട്രംപ് ഏറ്റവും ഒടുവിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവന്ന പ്രസ്താവനയിൽ ട്രംപ് എത്രനാൾ ഉറച്ചുനിൽക്കും എന്നുള്ളതിനെ കുറിച്ച്  ആർക്കും ഒരു വ്യക്തതയുമില്ല. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍