രാജ്യാന്തര തലത്തിൽ ശ്രദ്ധാകേന്ദ്രമായി ഗ്രീൻലൻഡ്

കോപ്പൻഹേഗൻ : ഗ്രീൻലൻഡ് വിട്ടുകൊടുക്കണമെന്ന ആവശ്യം ഡെൻമാർക്ക് തള്ളി. 
ഡെന്മാർക്കിന്റെ അധീനതയിലുള്ള ഗ്രീൻലൻഡിനെ അമേരിക്കയ്ക്ക് വേണമെന്ന മുൻപത്തെ ആവശ്യം ട്രംപ് ആവർത്തിച്ചു.  ഗ്രീൻലൻഡിൽ റഷ്യൻ, ചൈനീസ് കപ്പലുകൾ ചുറ്റിത്തിരിയുന്നത് അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിനാൽ ഗ്രീൻലൻഡ് തങ്ങൾക്ക് വേണമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ ആവശ്യം അസംബന്ധമാണെന്നും രാജ്യം വില്‍പ്പനയ്ക്ക് വച്ചിട്ടില്ലെന്നും ഡെന്മാർക്ക് പ്രധാനമന്ത്രി പ്രതികരിച്ചു. ഗ്രീന്‍ലാന്‍ഡിന്‍റെ കാര്യത്തില്‍ പൂര്‍ണമായ അധികാരം ഡെന്‍മാര്‍ക്കിനാണെന്ന് യു.കെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും പ്രതികരിച്ചു. 

ഡൊണാള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറുടെ ഭാര്യ കാറ്റി മില്ലര്‍ എക്‌സില്‍ പങ്കുവെച്ച ഒരു ചിത്രം വലിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഗ്രീന്‍ലന്‍ഡിന്റെ ഭൂപടത്തില്‍ അമേരിക്കന്‍ ദേശീയ പതാക പുതപ്പിച്ച നിലയിലുള്ള ചിത്രത്തിന് ‘ഉടന്‍’ എന്ന അടിക്കുറിപ്പാണ് അവര്‍ നല്‍കിയത്. ഇതിനെതിരെ ഗ്രീന്‍ലന്‍ഡ് പ്രധാനമന്ത്രി ജെന്‍സ്-ഫ്രെഡറിക് നീല്‍സണ്‍ രംഗത്തെത്തി. തങ്ങളുടെ രാജ്യം വില്‍പനയ്ക്കുള്ളതല്ലെന്നും അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments