ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്


തിരുവനന്തപുരം : കേരള സന്ദർശനത്തിനായി 
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തി. ഇന്ന് രാവിലെ 10.30ന് 
പത്മ നാഭ സ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തും. തുടർന്ന് 11 ന് കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ ബിജെപി സംസ്ഥാന ജനപ്രതിനിധി സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്ന് മണിക്ക് കേരള കൗമുദിയുടെ കോൺക്ളേവ് ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്യും.
നാല് മണിക്ക് ചേരുന്ന എൻഡിഎ നേതൃയോഗത്തിലും അഞ്ചു മണിക്ക് നടക്കുന്ന ബിജെപി സംസ്ഥാന കോർ കമ്മറ്റി യോഗത്തിലും അമിത് ഷാ പങ്കെടുക്കും. 

Post a Comment

0 Comments