പീഡനം: മുരാരി തന്ത്രി അറസ്റ്റിൽ
കൊല്ലം : ബാധ ഒഴിപ്പിക്കാനെത്തി പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ വെണ്ടാര്‍ സ്വദേശി മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജൻ ബാബു അറസ്റ്റിൽ. കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയിരുന്നു.
പൊലീസ് ഇയാള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഭരണിക്കാവിലെ ഉദയ റോയൽ ടവർ ഹോട്ടലിൽ നിന്നാണ് പിടികൂടിയത്. ശാസ്താംകോട്ട, പുത്തൂർ പൊലീസ് സംഘം സംയുക്തമായാണ് ഇയാളെ പിടികൂടിയത്. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജോത്സ്യൻ കടന്നുകളയുകയായിരുന്നു. റീൽ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് മുരാരി തന്ത്രി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍