Responsive Ad

വയനാട്ടിൽ നായാട്ട് സംഘം പിടിയിൽ

കൽപറ്റ : സൗത്ത് വയനാട് ഡിവിഷനിൽ ചെതലത്ത് റെയിഞ്ചിൽ നായാട്ട് സംഘം പിടിയിൽ. 
ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ബീനാച്ചി എസ്റ്റേറ്റ് ഭാഗത്ത് നിന്നും മുള്ളൻ പന്നിയെ വേട്ടയാടിയ നായാട്ട് സംഘത്തെ സെക്ഷൻ ഫോറസ്‌ററ് ഓഫീസർമാരായ പി.വി.സുന്ദരേശൻ. എം. എസ്.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ വനപലക സംഘം പിടികൂടി. അനീഷ്. എ വയസ് 40 ഊരുകണ്ടി ഉന്നതി, കൃഷ്‌ണ ഗിരി, മധു, വയസ്.44, ഊരുകണ്ടി ഉന്നതി, കൃഷ്ണഗിരി എന്നുവരാണ് പിടിയിലായത്. ബീനാച്ചി എസ്റ്റേറ്റ് ഭാഗത്ത് വേട്ട സംഘം ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന് തുടർന്ന് പരിശോധന നടത്തിയതിൽ മുള്ളൻ പന്നിയുടെ ജഡവും, ഒരു നാടൻ നിറതോക്കും, ഓട്ടോ റിക്ഷയും, വെടികോപ്പുകളും അനുബന്ധ സാധനങ്ങളും കസ്റ്റഡിയിൽ എടുത്തു. കൂടെ വേട്ട നടത്തിയ വിനീഷ് വി. പി. വാരിയത്ത് പറമ്പിൽ, ബിജു. വി. പി, വാരിയത്ത് പറമ്പിൽ എന്നിവർക്കായി വനപാലകർ അന്വേഷണം ഊർജ്ജിതമാക്കി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍