പെരുമ്പാവൂരിൽ എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ വർധന
കൊച്ചി : പുതിയ ആശങ്കകൾ ഉയർത്തി പെരുമ്പാവൂരിൽ എച്ച്.ഐ.വി ബാധിതരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.
ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തിയ പരിശോധനയിലാണ് പുതുതായി 15 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചത്. ലഹരി ഉപയോഗവും വില്പനയും ശാസ്യ പ്രവർത്തനങ്ങളും കാരണം ഈ മേഖലയിൽ വലിയ ആശങ്കകളാണ് നിലനിൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് ലഹരിക്കെതിരെ പരിശോധന ശക്തമാക്കിയിരുന്നു. രോഗബാധിതരിൽ മലയാളികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഉൾപ്പെടുന്നു എന്നത് ഗൗരവം വർധിപ്പിക്കുന്നു. സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി കുത്തിവെപ്പുകളും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും എച്ച്ഐവി പോസിറ്റീവ് കേസുകൾ വർധിക്കാൻ കാരണമായി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍