Responsive Ad

ട്രെയിൻ യാത്രക്കാർ അറിയാൻ; മാർച്ച് മുതൽ യുടിഎസ് ലഭ്യമാകില്ല

 

ചെന്നൈ : നിലവിൽ റെയിൽ സേവനങ്ങൾ ലഭിക്കുന്ന യുടിഎസ് മൊബൈൽ ആപ്പ് മാർച്ച് മുതൽ ലഭ്യമാകില്ല. മാർച്ച് 1 മുതൽ യുടിഎസ് ആപ്പിൻ്റെ സേവനം നിർത്തലാക്കുന്നതായി റെയിൽവേ അതോറിറ്റി അറിയിച്ചു. സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്‌റ്റംസ് നടത്തുന്ന ഫീച്ചർ അപ്‌ഗ്രേഡിന്റെ ഭാഗമായാണു നടപടി. യുടിഎസിനു പകരമായി റെയിൽ വൺ ആപ്പിൽ യാത്രാ സേവനങ്ങൾ എല്ലാം ലഭിക്കും. ഏറ്റവും നവീനമായ ആപ്പാണ് റെയിൽ വൺ. എളുപ്പത്തിലും വേഗത്തിലും ഉപയോഗിക്കാനാവുന്നതാണ് റയിൽ വൺ ആപ്പ്. യുടിഎസ് ആപ്പ് ലഭ്യമാണെങ്കിലും പഴയ സേവനങ്ങൾ ഒന്നും ലഭിക്കില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍