ഭൂമി തട്ടിയെടുക്കാൻ ഒത്താശ: സബ് റജിസ്ട്രാർ ലക്ഷ്‌മി അറസ്‌റ്റിൽ
തിരുവനന്തപുരം : വ്യാജ രേഖകൾ ചമച്ച് ജവഹർ നഗറിലെ കോടികളുടെ ഭൂമി തട്ടിയെടുക്കാൻ കൈക്കൂലി വാങ്ങി ഒത്താശ ചെയ്‌തു കൊടുത്ത സബ് റജിസ്ട്രാർ പിടിയിൽ. തട്ടിപ്പുകാർക്ക് സഹായങ്ങൾ ചെയ്‌തു കൊടുത്ത സബ് റജിസ്ട്രാർ കെ.ലക്ഷ്‌മിയാണ് അറസ്‌റ്റിലായത്. 10 ലക്ഷം രൂപയും 10 മൊബൈൽ ഫോണുകളും ലക്ഷ്മ്‌മി കൈക്കൂലിയായി കൈപ്പറ്റിയിരുന്നു. 10 കോടി രൂപയിൽ അധികം വിലമതിക്കുന്ന ഭൂമിയും വീടും തട്ടിയെടുത്ത് മറിച്ചു വിറ്റ കേസിൽ ആധാരം എഴുത്തുകാരൻ ഉൾപ്പെടെ 8 പേർ നേരത്തെ പിടിയിലായിരുന്നു. വ്യാജ രേഖകൾ ചമച്ചും ആൾമാറാട്ടം നടത്തിയും അസറിയ ക്രിപ്‌സിൻ്റെ 14.5 സെൻ്റ് സ്‌ഥലവും 10 മുറികളോട് കൂടിയ വലിയ വീടുമാണ് ഈ സംഘം തട്ടിയെടുത്തത്. കൃത്രിമ രേഖകൾ ചമച്ച പ്രധാന പ്രതി മണികണ്ഠൻ വ്യാജ ഇഷ്‌ടദാന കരാർ തയാറാക്കി വസ്‌തു കൈമാറുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍