വന്ദേമാതരത്തിനു ദേശീയ ഗാനത്തിനു തുല്യ പദവി
ന്യൂഡൽഹി : വന്ദേമാതരത്തിന് ഇനി മുതൽ ദേശീയ ഗാനത്തിനു തുല്യമായ പദവി. വന്ദേമാതരത്തിനു 'ജനഗണമന'യ്ക്ക് തുല്യമായ പദവി നിശ്ചയിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
പുതിയ പ്രോട്ടോക്കോള്‍ പ്രകാരം ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം ആലപിക്കുമ്പോഴോള്‍ സദസ്സിലുള്ളവര്‍ ആദരസൂചകമായി എഴുന്നേറ്റു നില്‍ക്കണം. വന്ദേമാതരത്തിന്റെ നൂറ്റി അൻപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കേന്ദ്രസർക്കാർ ഈ സുപ്രധാന തീരുമാനം എടുത്തത്. പുതിയ മാനദണ്ഡ പ്രകാരം
ഔദ്യോഗിക പരിപാടികളില്‍ ദേശീയ ഗാനം ആലപിക്കുന്നതിന് തൊട്ടുമുമ്പ് വന്ദേമാതരം ആലപിക്കണം. സ്‌കൂള്‍ അസംബ്ലികളിലും ഇത് നിര്‍ബന്ധമായി. വന്ദേമാതരത്തെ അനാദരിക്കുകയോ ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് പുതിയ ഉത്തരവ് പ്രകാരം ക്രിമിനൽ കുറ്റമാകും. ഏതെങ്കിലും തരത്തിൽ വന്ദേമാതരത്തെ അനാദരിക്കുകയോ അപമാനിക്കുകയോ ചെയ്താൽ 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍