Responsive Ad

ഒരു കിലോ എംഡിഎംഎയുമായി ഭാര്യയും ഭർത്താവും പിടിയിൽ


മലപ്പുറം : തേഞ്ഞിപ്പലത്ത് വീട്ടിൽ സൂക്ഷിച്ച ഒരു കിലോ എംഡിഎംഎയുമായി ഭാര്യയും ഭർത്താവും പിടിയിൽ. പൈങ്ങോട്ടൂര്‍ സ്വദേശി പെരിഞ്ചേരിക്കര അസീസിന്റെ വീട്ടില്‍ നിന്നാണ് ഒരു കിലോ ഗ്രാം എംഡിഎംഎയും 21 ലക്ഷം രൂപയും പിടികൂടിയത്. ഈ കേസിൽ 
അസീസ് ഭാര്യ ഖമറുന്നിസ കൂട്ടാളി സലാഹുദ്ദിന്‍ എന്നിവരാണ് പിടിയിലായത്. അസീസിന്റെ മകന്‍ മുഹമ്മദ് ജാസിര്‍ ഒളിവിലാണ്. വീട്ടിൽ നിന്നും 21 ലക്ഷത്തോളം രൂപയും 5 ഇലക്ടിക് ത്രാസ്സുകളും, വാക്കി ടോക്കി, ഗ്യാസ് ബർണർ, എന്നിവ പിടികൂടിയിട്ടുണ്ട്. ജാസിറും കുടുംബവും കുറച്ചു കാലമായി യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിപ്പന നടത്തി വരുകയായിരുന്നു. തേഞ്ഞിപ്പലം പൊലീസും ഡാൻസഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്. സർവകലാശാല ക്യാംപസിൽ ലഹരി മരുന്ന് വിൽപന വ്യാപകമാണെന്ന് വിസി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍