ദീപക്കിൻ്റെ മരണം: ഷിംജിതക്ക് ജാമ്യം
കോഴിക്കോട് : അപകീര്‍ത്തികരമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിത മുസ്തഫക്ക് ജാമ്യം.
കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നിര്‍ണായക വിധി പ്രസ്താവിച്ചത്. കഴിഞ്ഞ ദിവസം വാദം കേട്ട കോടതി വിധി ഇന്ന് പ്രഖ്യാപിക്കാനായി മാറ്റിയതായിരുന്നു.
ഷിംജിതയുടെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഫോറന്‍സിക് പരിശോധനാഫലം ലഭിക്കുന്നതുവരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച അന്വേഷണസംഘവും ജാമ്യത്തെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ദീപക്കിനെ ആത്മഹത്യയിലേക്ക് നയിക്കുന്നതില്‍ പ്രതിക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
അതേസമയം, 21 ദിവസമായി ജയിലിലാണെന്നും ഫോറന്‍സിക് പരിശോധനാഫലം വരുന്നതുവരെ റിമാന്‍ഡില്‍ തുടരേണ്ടതില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ലൈംഗികാരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഷിംജിത കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ നിയമനടപടി സ്വീകരിക്കാതെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിലൂടെ വൈറലാകാനായിരുന്ന ശ്രമമെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍