Responsive Ad

വട്ടിയൂർക്കാവിൽ മത്സരിക്കാൻ കെ.മുരളീധരൻ സന്നദ്ധത അറിയിച്ചു


തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ  വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാൻ സന്നദ്ധനാണെന്ന്  കെപിസിസി മുൻ പ്രസിഡൻ്റ് കെ.മുരളീധരൻ നേതൃത്വത്തെ അറിയിച്ചു. ബിജെപിയെയും സിപിഎമ്മിനെയും ഭയന്ന് മുൻപ് ഒരിക്കൽ വിജയിച്ച മണ്ഡലം വിടേണ്ടതില്ലെന്നാണു കെ.മുരളീധരൻ്റെ നിലപാട്.  കഴിഞ്ഞ തവണ നേമത്ത് മത്സരിച്ച് തോറ്റിരുന്നു. അതിനു ശേഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലും പരാജയപ്പെട്ടു. അതിനു ശേഷം കെ.മുരളീധരൻ വട്ടിയൂർക്കാവ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു. 
വട്ടിയൂർക്കാവിൽ ഏറ്റവും കൂടുതൽ ജയസാധ്യതയുള്ള സ്ഥാനാർഥി മുരളീധരനാണെന്ന വിലയിരുത്തലാണ് കെപിസിസി നേതൃത്വത്തിനും ഉള്ളത്.  കനഗോലുവിന്‍റെ സർവേ  റിപ്പോർട്ടിലും മുരളീധരനാണ് പ്രാമുഖ്യം. എൻഡിഎക്ക് ഇവിടെ അപ്രതീക്ഷിത സ്ഥാനാർത്ഥി എത്തുമെന്നാണ്  കരുതുന്നത്. സിറ്റിംഗ് എംഎൽഎ എൻ. പ്രശാന്തിനു എതിരെ കെ.മുരളീധരൻ കൂടി കളത്തിൽ ഇറങ്ങുന്നതോടെ വട്ടിയൂർക്കാവിൽ പോരാട്ടം തീപാറും. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍