ബ്ലാക്ക് വെനം ഇൻസ്റ്റ അക്കൗണ്ട്; ആദിത്യയുടെ ആത്മഹത്യയിലെ ദുരൂഹത വർധിപ്പിക്കുന്നു
കൊച്ചി : പതിനാറുകാരിയായ ആദിത്യയുടെ ആത്മഹത്യയിൽ ദുരൂഹത വർദ്ധിപ്പിക്കുക്കയാണ് ബ്ലാക്ക് വെനം എന്ന ഇൻസ്റ്റ അക്കൗണ്ട്.
പ്ലസ് വൺ വിദ്യാർത്ഥിനിയായ ആദിത്യ ജനുവരി 27നാണ് പാറമടയിൽ ചാടി ജീവനൊടുക്കിയത്.
ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് പുരോഗമിക്കുന്ന പൊലീസ് അന്വേഷണം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കൂടുതൽ വ്യാപിപ്പിക്കുകയാണ്. പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തിരുന്ന പേജുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും പൊലീസിന് ലഭിച്ചു. ബ്ലാക്ക് വെനം എന്ന പേരിലുള്ള അക്കൗണ്ടുകളിൽ ഒന്നാണ് ആദിത്യ ഫോളോ ചെയ്തിരുന്നതിലെ പ്രധാന ഗ്രൂപ്പ്. ഇതിൽ കൊറിയൻ മോഡലുകളുടെ ഉൾപ്പെടെയുള്ള ചിത്രങ്ങളുണ്ട്. ആദിത്യ ജീവനൊടുക്കിയതിന് പിന്നാലെ ഈ പേജിലെ മുഴുവൻ പേരും അൺഫോളോ ചെയ്തത് എന്തിനാണെന്ന് അന്വേഷണവും തുടങ്ങി. ഈ അക്കൗണ്ടിന്റെ ലോഗിൻ വിവരങ്ങളടക്കം പൊലീസ് . 30 പേരായിരുന്നു ഈ അക്കൗണ്ടിലുണ്ടായിരുന്നത്. ഒരു ഫോൺ ഉപയോഗിച്ച് വിവിധ അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്താണ് ബ്ലാക്ക് വെനം എന്ന സൈബർ വിഭാഗം ശേഖരിച്ചിട്ടുണ്ട്.
ചോറ്റാനിക്കര സ്വദേശിയായ ആദിത്യ നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതി സ്‌കൂൾ ബാഗിൽ വച്ചിരുന്നു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് മരണപ്പെട്ടതിന്റെ വിഷമം സഹിക്കാനാകാതെയാണ് താൻ ജീവൻ വെടിയുന്നത് എന്നായിരുന്നു ആത്മഹത്യാകുറിപ്പിൽ എഴുതിയത്. കിണർ പണിക്കാരനായ മഹേഷിന്റെയും ദിവ്യയുടെയും ഏക മകളാണ് ആദിത്യ. കൊറിയൻ ഗാനങ്ങളോടും സീരിസുകളോടും ആദിത്യ താൽപര്യം കാണിച്ചിരുന്നതായി മാതാപിതാക്കൾ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന നിലയിൽ ഒരു കൊറിയൻ സുഹൃത്ബന്ധം ഉണ്ടോ എന്നതിൽ കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ സുഹൃത്തുക്കളാരോ ഈ നിലയിൽ ഐഡി ഉണ്ടാക്കി പറ്റിച്ചതാകാനാണു സാധ്യതയെന്നാണ് പിതാവ് സംശയിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍