ഷോട് പുട്ടിൽ നേട്ടവുമായി കൃഷ്ണ
അമേരിക്കന്‍ മണ്ണില്‍ വീണ്ടും ഇന്ത്യയ്ക്ക് അഭിമാനമായി കൃഷ്ണ ജയശങ്കര്‍ മേനോന്‍, ഫെബ്രുവരി 14ന് ഡോണ്‍ കിര്‍ബി എലീറ്റ് ഇന്‍വിറ്റേഷനില്‍ മത്സരത്തില്‍ വനിതകളുടെ ഷോട്ട് പുട്ടില്‍ 16.83 മീറ്റര്‍ ദൂരം താണ്ടിയാണ് കൃഷ്ണ സ്വന്തം ദേശീയ ഇന്‍ഡോര്‍ റെക്കോര്‍ഡ് മെച്ചപ്പെടുത്തിയത്. ജനുവരി 31ന് 16.63 മീറ്റര്‍ നേടിയതായിരുന്നു മുന്‍ നേട്ടം. ഒരു വര്‍ഷം മുമ്പ് 6.01 മീറ്ററില്‍ നിന്നാരംഭിച്ച ഉയര്‍ച്ചയാണ് ഇത്ര വേഗത്തില്‍ ദേശീയ റെക്കോര്‍ഡിലേക്കെത്തിയത്. ഈ മാസം 27, 28 തീയതികളില്‍ എന്‍. സി.എ. എ മൗണ്ടന്‍ വെസ്റ്റ് ചാംപ്യന്‍ഷിപ്പ് ആണ് കൃഷ്ണയുടെ അടുത്ത വേദി. ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യതയായ 16.25 മീറ്റര്‍ ഇതിനകം തന്നെ കൃഷ്ണ മറികടന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സീനിയര്‍ ഫെഡറേഷന്‍ കപ്പില്‍ പങ്കെടുക്കണം. ഇതിന് ഏപ്രിലില്‍ ഇന്ത്യയിലെത്താനാണ് തീരുമാനം.
മുന്‍ ഇന്ത്യന്‍ ബാസ്‌കറ്റ്‌ബോള്‍ ടീം നായകന്‍ ജയശങ്കര്‍ മേനോന്റെയും പ്രസന്നകുമാരിയുടെയും മകളായ കൃഷ്ണ, യു.എസ് വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് ഈ മികവ് കൈവരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍