പോക്സോ കേസിൽ അന്വേഷണം തുടരുന്നു
മലപ്പുറം : പോക്സോ കേസിൽ
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സർ ഫിലിപ് മമ്പാട് അറസ്റ്റിലായ സംഭവത്തിൽ പൊലീസ് അന്വ
ഷണം തുടരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് മുൻ
എസ്ഐയും മമ്പാട് കാരച്ചാല്‍ സ്വദേശി പ്ലാമൂട്ടില്‍ ഫിലിപ്പ് (49) എന്ന ഫിലിപ്പ് മമ്പാട് അറസ്റ്റിലായത്. പോക്സോ പരാതി ലഭിച്ചതോടെ നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ ബി.എസ്. ബിനുവിന്റെ നേതൃത്വത്തില്‍ ചേവായൂര്‍ പോലീസാണ് നടപടികൾ സ്വീകരിച്ചത്.
സ്‌കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെണ് കുട്ടി പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് എന്നാണ് സൂചന. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചേവായൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെരിന്തല്‍മണ്ണയില്‍ എസ്.ഐ. ആയി സേവനമനുഷ്ഠിച്ചിരുന്ന ഫിലിപ്പ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നതിനായി ഏകദേശം ഒരു വര്‍ഷം മുന്‍പ് സ്വമേധയാ വിരമിച്ചിരുന്നു.
കൗണ്‍സിലിംഗ് നല്‍കുന്നതിനായി രക്ഷിതാക്കള്‍ കുട്ടിയെ മമ്പാട്ടുള്ള ഫിലിപ്പിന്റെ വീട്ടില്‍ എത്തിച്ചതിനെ എത്തിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് രക്ഷിതാക്കളുടെ അറിവില്ലാതെ കുട്ടിയെ കാസര്‍കോട്ടേക്ക് കൊണ്ടുപോയി. കാഞ്ഞങ്ങാട്ടുള്ള ഒരു സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം.
പോലീസ് രേഖപ്പെടുത്തിയ മൊഴിയില്‍, കാരച്ചാലിലെ വീട്ടില്‍ നിന്ന് ഇരുവരും ഒന്നിച്ച് പോയതായി ഫിലിപ്പ് സമ്മതിച്ചതായി പറയുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും കേസ് മുന്നോട്ടുപോയാല്‍ ആത്മഹത്യ ചെയ്യുമെന്നും ഫിലിപ്പ് പോലീസിനോട് പറഞ്ഞതായാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍