Responsive Ad

ഫിലിപ് മമ്പാട് ഹോട്ടലിൽ മുറിയെടുത്തത് പൊലീസിൻ്റെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച്

മലപ്പുറം : പോക്സോ കേസിൽ റിമാൻഡിൽ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ് മമ്പാടിനെതിരെ ഗുരുതര പരാമർശനം. റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. 16 വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് ഫിലിപ് മമ്പാട് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നത്. 
ഹോട്ടലിൽ മുറിയെടുക്കാൻ പൊലീസിൻ്റെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചതായും ഈ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ  സേനയിൽ നിന്നും സ്വയം വിരമി ഫിലിപ് മമ്പാട് എങ്ങനെ പൊലീസ് ഐഡി കാർഡ് ഉപയോഗിച്ചു എന്നത് ദുരൂഹമാണ്. വ്യാജമായി പൊലീസ് ഐഡി കാർഡ് നിർമിച്ചതാണെന്ന സംശയവും നിലനിൽക്കുന്നു. അതിനിടെ പെൺകുട്ടിയുടെ കുടുംബത്തെ കണ്ട് ഫിലിപ് മമ്പാട് ഒത്തുതീർപ്പിന് ശ്രമിച്ചതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഫിലിപ് മമ്പാട് കോടതിയിൽ ജാമ്യ ഹർജി നൽകിയെങ്കിലും പ്രോസിക്യൂഷൻ എതിർക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ടത് അല്ലെങ്കിലും ഫിലിപ് മമ്പാടിന് എതിരെ വേറെയും ആരോപണങ്ങൾ  നിലനിൽക്കുന്നുണ്ട്. ഫിലിപ്പിന്റെ ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍