വേനൽ മഴ: ഈ പൊള്ളലിന് ആശ്വാസമായേക്കും
ഇപ്പോൾ അനുഭവപ്പെടുന്ന കടുത്ത വേനൽ ചൂടിനാശ്വാസമായി അടുത്ത അഞ്ച് ദിവസം മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. ഈ മാസം 22വരെ കേരളത്തിലെ വിവിധ ജില്ലകളിൽ നേരിയ മഴ ലഭിക്കുമെന്നാണ് അറിയിപ്പിൽ പറയുന്നത്. 22ന് എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി ന്യൂനമർദം സ്ഥിതി ചെയ്യുന്നുതിന്റെ സ്വാധീന ഫലമായാണ് കേരളത്തിലും മഴക്ക് സാധ്യത ഉള്ളത്. കഴിഞ്ഞദിവസം തെക്കൻ ജില്ലകളിൽ നേരിയ മഴ ലഭിച്ചിരുന്നു. പകൽ ചൂട് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പകൽ ജോലി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍