Responsive Ad

പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലകൻ മൊയ്‌തീൻകുട്ടി പിടിയിൽ

കൊച്ചി : പോപ്പുലർ ഫ്രണ്ട് നേതാവ് വളാഞ്ചേരി സ്വദേശി മൊയ്ത‌ീൻകുട്ടിയെ എൻഐഎ സംഘം അറസ്‌റ്റ് ചെയ്‌തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്. പിഎഫ്ഐ പ്രവർത്തകർക്ക് ആയുധ പരിശീലനം നൽകിയ കേസിൽ പ്രതിയായ മൊയ്തീൻകുട്ടി 2022 മുതൽ ഒളിവിലായിരുന്നു. ഇതോടെ മൊയ്‌തീൻകുട്ടിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പിഎഫ്ഐ തീവ്രവാദ കേസിലെ എഴുപതാം പ്രതിയായ മൊയ്തീൻകുട്ടി ആയുധ പരിശീലനത്തിൻ്റെ കോ ഓർഡിനേറ്ററായാണു പ്രവർത്തിച്ചതെന്നാണ് എൻഐഎ പറയുന്നത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതോടെയാണ് മൊയ്തീൻകുട്ടി രാജ്യം വിട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍