Responsive Ad

ശ്രദ്ധിച്ചില്ലെങ്കിൽ ചുമ വില്ലനാകും


പനി മാറിയാലും ചുമ വിട്ടുമാറാതെ ആഴ്ചകളോളം തുടരുന്ന അവസ്ഥ കേരളത്തിൽ വർധിച്ചു വരുന്നതായി ആരോഗ്യവിദഗ്ധര്‍.  
ഈ വര്‍ഷം ഇതുവരെ ഏകദേശം 2.66 ലക്ഷം പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിനം ശരാശരി 6,500 പേര്‍ പനി ബാധിച്ച് ചികിത്സ തേടുന്നതായി ആരോഗ്യവകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. 
ഇതില്‍ പലര്‍ക്കും ദീര്‍ഘകാല ചുമ അനുഭവപ്പെടുന്നുണ്ട്. 
സ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസ്, റൈനോ വൈറസ്, മെറ്റാന്യൂമോ വൈറസ് തുടങ്ങിയ വൈറസുകളാണ് പ്രധാന കാരണം. 
തുടക്കത്തില്‍ തന്നെ ശരിയായ ചികിത്സ ലഭിക്കാത്ത പക്ഷം ന്യുമോണിയ മുതല്‍ ബ്രോങ്കിയല്‍ ആസ്ത്മ വരെ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രത്യേകിച്ച് കോവിഡിന് ശേഷം വൈറല്‍ അണുബാധയെ തുടര്‍ന്നുള്ള ന്യുമോണിയ കൂടുതല്‍ അപകടസാധ്യതയുള്ളതായാണ് വിലയിരുത്തുന്നത്.
ജലദോഷമോ പനിയോ ഉണ്ടായാല്‍ തുടക്കത്തില്‍ തന്നെ ചികിത്സ തേടണം. സ്വയം ചികിത്സയും രോഗാവസ്ഥ ഗുരുതരമായശേഷം മാത്രം ആശുപത്രിയിലെത്തുന്ന പ്രവണതയും സെക്കന്‍ഡറി അണുബാധയ്ക്ക് കാരണമായേക്കാം. 
മൂന്നാഴ്ച പിന്നിട്ടും ചുമ മാറാതെ തുടരുന്നുണ്ടെങ്കില്‍ എക്സ്റേ, ശ്വാസകോശ പ്രവര്‍ത്തന പരിശോധന തുടങ്ങിയ പരിശോധനകള്‍ നിര്‍ബന്ധമാണ്. അവസ്ഥ രൂക്ഷമായാല്‍ ശ്വാസകോശ വിദഗ്ധനെ സമീപിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍