Responsive Ad

ലൈംഗികാതിക്രമം: അറസ്റ്റിലായ ഇന്ത്യൻ യുവാവിനെ യുഎസ് നാടുകടത്തിയേക്കും


ന്യൂയോർക്ക് : പതിമൂന്ന് വയസ്സിൽ താഴെ പ്രായമുള്ള കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ന്യൂജഴ്സിയിൽ ഇന്ത്യൻ യുവാവ് അറസ്റ്റ‌ിലായി. വൊഡേല യശസ്വി കോട്ടപ്പള്ളിയാണ് മോഷണക്കേസുൾപ്പെടെയുള്ള കുറ്റങ്ങളിൽ അറസ്‌റ്റിലായിരിക്കുന്നത്. യുഎസ് ഇമിഗ്രേഷൻ ആൻ്റ് കസ്‌റ്റംസ് എൻഫോഴ്സസ്മെൻ്റ് ഔദ്യോഗിക  പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മതിയായ 
താമസ രേഖകളൊന്നും ഇയാളുടെ കൈവശമില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യക്കാരനായ ഈ യുവാവിനെ അറസ്‌റ്റ് ചെയ്ത്‌ ദിവസമോ കേസ് ഫയൽ ചെയ്‌ത കൗണ്ടിയോ ഒന്നും തന്നെ ഐസിഇ വെളിപ്പെടുത്തിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട നിയമ നടപടികൾക്കു ശേഷം ഇയാളെ  നാടുകടത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. യുഎസിൽ നിന്നു നാടുകടത്തുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്.
2025ൽ 3800ൽ അധികം ഇന്ത്യക്കാരെ അമേരിക്കയിൽ നിന്നും നാടുകടത്തിയതായി കേന്ദ്രം പാർലമെന്റിനെ അറിയിച്ചിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍