കാട്ടാനയുടെ ആക്രമണം: യുവാവ് മരിച്ചു
തൃശൂർ : കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മയിലാടുംപാറ സ്വദേശി ഷിജോയാണ് (35) മരിച്ചത്. ചൊവ്വാഴ്ച പീച്ചി മയിലാടും പാറയിലെ വനമേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്.
ആടിനെ മേയ്ക്കാൻ വനത്തിനുള്ളിൽ പോയതായിരുന്നു ഷിജോ. ആടുകൾ തിരിച്ചെത്തിയിട്ടും ഷിജോ തിരിച്ചു വന്നിരുന്നില്ല. തുടർന്ന് വീട്ടുകാർ വനപാലകരെ വിവരമറിയിച്ചു. വനപാലകരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കാട്ടാൻ ആക്രമത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ വനപാടുകളുടെ ജീപ്പ് തടഞ്ഞിരുന്നു. കാട്ടാൻ ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം രൂക്ഷമായ മേഖലയിൽ സൗരോർജ വേലി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍