ആദ്യ ലൈംഗിക പീഡന കേസില്‍ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം
കൊച്ചി : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം. രാഹുൽ പ്രതിയായ ആദ്യ പീഡന കേസിലാണ് ജാമ്യം ലഭിച്ചത്. നേമം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിബന്ധനകളോടെയാണ് ജാമ്യം. മറ്റൊരു പീഡന കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ ജാമ്യത്തിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍