Responsive Ad

മണിപ്പൂരിൽ ബിജെപി സർക്കാർ അധികാരത്തിൽ വരും


ഇംഫാൽ : മണിപ്പൂരിൽ വീണ്ടും ബിജെപി സർക്കാർ. ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗ് മണിപ്പൂർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നീണ്ട ഒരു വർഷത്തെ രാഷ്ട്രപതി ഭരണത്തിന് ശേഷമാണ് മണിപ്പൂരിൽ മുഖ്യമന്ത്രി വരുന്നത്.  ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന യോഗത്തിൽ യുംനാം ഖേംചന്ദിനെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. 
പുതിയ സർക്കാർ ഫെബ്രുവരി 12ന് അധികാരമേൽക്കും. മെയ്തേയ് വിഭാഗത്തിൽ നിന്നുള്ള യുംനാം ഖേംചന്ദ് ബിരേൻ സിങ് മന്ത്രിസഭയിലെ വിദ്യാഭ്യാസ- പഞ്ചായത്തീരാജ് വകുപ്പ് മന്ത്രിയായിരുന്നു. 2022 ൽ സിന്‍ഗ്ജാമെയ്‌ മണ്ഡലത്തിൽ നിന്നാണ് യുംനാം തെരഞ്ഞെടുക്കപ്പെട്ടത്. 2017ലും ഇതേ മണ്ഡലത്തിൽ നിന്ന് യുംനാം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മണിപ്പൂർ അസംബ്ലി സ്പീക്കറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍