നഗരവനം ഹരിത ടൂറിസം കേന്ദ്രം
മാനന്തവാടി : നഗരവനം ഹരിത ടൂറിസം കേന്ദ്രമായി. മാനന്തവാടി നഗരസഭയിലെ നഗരവനം ഹരിത ടൂറിസം കേന്ദ്രമായി. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയ നഗരവനം അപൂര്‍വ്വ ഇനം ഔഷധ സസ്യങ്ങളാലും പക്ഷികളാലും പ്രകൃതിയോടിണങ്ങി സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായിരിക്കുകയാണ്. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ഹരിത വിദ്യാലയങ്ങള്‍, ഹരിത സ്ഥാപനങ്ങള്‍, ഹരിത ടൗണുകള്‍, ഹരിത ടൂറിസം കേന്ദ്രം, ഹരിത കെ.എസ്.ആര്‍.ടി.സി, ഗ്രന്ഥാലയങ്ങള്‍ എന്നിവ ഹരിത കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നുണ്ട്. ഹരിത ടൂറിസം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ 22 ടൂറിസം കേന്ദ്രങ്ങളാണ് ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിച്ചത്. നഗരവനം ഹരിത ടൂറിസം കേന്ദ്രത്തിന്റെ പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസര്‍ ആര്‍.സന്തോഷ് അധ്യക്ഷനായ പരിപാടിയില്‍ മാനന്തവാടി റേഞ്ച് ഓഫീസര്‍ രഞ്ജിത്ത്, പേര്യ റെയിഞ്ച് ഓഫീസര്‍ ഹരിലാല്‍, മാനന്തവാടി റേഞ്ച് ഓഫീസര്‍ റോസ്‌മേരി ജോസ്, ഹരിത കേരള മിഷന്‍ ഇന്റേണ്‍ ഗ്രീഷ്മ എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍